TEXT 542
കഥ By Tom on 22nd September 2017 12:52:34 AM
  1. അല്ലെങ്കിലും........ !നമ്മൾ പ്രണയിച്ച പെണ്ണിനെ വിവാഹം കഴിച്ചവന് നമ്മളെ കാണുമ്പോൾ ഒരു ഏനക്കേടാണ്...... !അവന്റെ ലൈഫിലെ വില്ലൻ പിന്നെ നമ്മളാണ്........ !അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചു പിന്നെയും നായക്കാണ് മുറുമുറുപ്പ് എന്ന് പറഞ്ഞപോലെ.......കല്യാണവും കഴിച്ചുഅവളെയും സ്വന്തമാക്കിഎന്നിട്ടും അവനൊക്കെ നമ്മളെ നേരിട്ട് കാണുമ്പോൾപാൻസിനുള്ളിൽ ഉറുമ്പ്‌ കയറി കടിച്ചപോലെ ഒരു ചൊറിച്ചിലാണ്...... !പെണ്ണുകാണാൻ ചെല്ലുമ്പോൾപെണ്ണിന്റെ മൊഞ്ചും അവളുടെ അപ്പന്റെ കാശും അങ്ങട് കാണുമ്പോൾ ഭയങ്കര ആദർശവാദി ആണ്....അപ്പോൾ പറയും ആരെയെങ്കിലും ഒക്കെ പ്രേമിക്കാത്ത പെണ്ണ് ഈ ഭൂമിയിൽ തന്നെയുണ്ടാകുമോഎന്നൊക്കെ.....കെട്ടു കഴിഞ്ഞു പത്ത് ദിവസം കഴിഞ്ഞാൽ അപ്പം തൊട്ട് അവളുടെ മൊബൈലിൽവരുന്ന കോളും മെസ്സേജും വാട്ട്സ് ആപ്പിലെ മെസേജ് ബീപ്പിലും മാത്രമാവും ശ്രദ്ധ.... !അപ്പോൾ തനി മൂന്നാംകിട മല്ലു ആവും.... !അല്ലെങ്കിലും ആദർശങ്ങൾ ഒക്കെ മറ്റുള്ളവരുടെ ജീവിതം ശരിപ്പെടുത്താനുള്ളതാണല്ലോ.....റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അവൾക്കൊപ്പം ഞാൻ അവനെ കാണുന്നത്.....കാലിൽ വുഡ്‌ലാൻഡിന്റെ ഷൂസും ലിവൈസിന്റെ ജീൻസും.......മാർക്കോപോളോയുടെടീ ഷർട്ടും ധരിച്ചു നിൽക്കുന്ന അവന്റെ വിചാരം ഇതെല്ലാം കൂടിയിട്ടാൽ അമേരിക്കക്കാരൻ ആകുമെന്നാണ്.......ഇത് ഇന്ത്യയിലെ സകല സോഫ്റ്റ് വെയർ കുട്ടപ്പന്മാരുടെയും ട്രേഡ് മാർക്ക് ഡ്രസ്സ് കോടാണന്ന്‌ ഈ പൊട്ടാനു അറിയില്ലെ... ?അതുമാത്രമല്ല ഈ സോഫ്റ്റ് വെയർ കുട്ടപ്പന്മാരെല്ലാം തന്നെ 50% എങ്കിലും ഓഫർ ഉള്ള സമയത്തു മാത്രമാണ് ഇതെല്ലാം വാങ്ങു എന്നത് പരസ്യമായ രഹസ്യമാണ്.... !അവൾ പറഞ്ഞിട്ടാണ് എന്ന് തോന്നുന്നു അവൻ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു..,എന്റെ നേർക്കുള്ള പല പല നോട്ടങ്ങൾ മാറി മാറി അവന്റെ മുഖത്തു എന്നോടെന്തോ കലിപ്പ് നിറഞ്ഞു..... !അവനു എന്നോട് എന്തൊക്കയോ ചോദിക്കാനും പറയാനും ഉണ്ടെന്ന് അവന്റെ മുഖം എന്നോട് വിളിച്ചു പറഞ്ഞു........!അവൻ എന്റെ അരികിലേക്ക് വരാൻ ഉള്ള പരിപാടിയാണെന്ന്അവന്റെ പ്രവർത്തി കണ്ടപ്പോൾ എനിക്ക് തോന്നി.....ബാഗ് അവളെ ഏൽപിച്ചു അവളെ അവിടെ നിർത്തി അവൻ എന്റെ അരികിലേക്ക് വരനുള്ള തയ്യാറെടുപ്പിലാണ്.അത് മനസ്സിലാക്കിയതോടെ ഞാൻ കുറച്ചു കൂടി ആളൊഴിഞ്ഞ സൈഡിലേക്ക് മാറി നിന്നു......കാരണം......അത് എന്റെ നെഞ്ചിലേക്കുള്ളട്രെയിനാണ് എന്ന് ആരെക്കാളും എനിക്കറിയാല്ലോ.......അവന്റെ വരവും ഞങ്ങളുടെ കൂട്ടിമുട്ടലും ഒഴിവാക്കാൻ അവൾ പരമാവധി അവനെഅവിടെ തന്നെ പിടിച്ചു നിർത്താൻ ശ്രമിക്കുന്നുണ്ട്.....അതിനു രണ്ട് കാര്യങ്ങളുണ്ടായിരുന്നു....ഒന്ന്രംഗം വഷളാകുമോ എന്നുള്ള ഭയം......രണ്ട്അവൾക്കു എന്നെ മറ്റാരെക്കാളും അറിയാമെന്നുള്ളത്.....അവൾ തീർത്ത വിലക്കുകളെല്ലാംതട്ടി മാറ്റി അവൻ എന്നിലേക്ക് നടന്നടുത്തു.....അവൻ എന്റെ അടുത്ത് എത്തിയതുംഅവൻ വലിയവനും ഞാൻ ചെറിയവനാണെന്നുംതരത്തിലുള്ളഒരു പുച്ഛ ഭാവം അവന്റെ മുഖത്തു വിടർന്നു......തുടർന്ന് അവൻ ചോദിച്ചു.....നിനക്ക് വല്ല ജോലിയും ആയോ ????അതോ ഇപ്പോഴും പ്രേമമോ മറ്റു ചുറ്റികളിയുമായിനടക്കുകയാണോ ഇപ്പോഴും ?????ആ ചോദ്യം ചോദിച്ചതും കാര്യങ്ങളുടെ ഗതി എനിക്ക് മനസ്സിലായി...കളിയാക്കാനും തരം താഴ്ത്തി കെട്ടാനും ഉള്ള പരിപടിയാണ്... !അന്നേരം...രംഗം പരിധി വിടുമോ എന്ന് ഭയന്ന്അവനിറക്കി വെച്ച ലഗ്ഗേജ് കൂടി താങ്ങിയെടുത്ത്അവൾ മെല്ലെ ഞങ്ങൾ നിൽക്കുന്നടുത്തേക്ക് നടന്ന് വന്നു കൊണ്ടിരിന്നു....അല്ലെങ്കിലും മറ്റൊരുവനെ പ്രേമിച്ച പെണ്ണിനെ കെട്ടിയ എല്ലാവന്മാർക്കും ഉള്ളിലൊരിതുണ്ട്" തന്റെ പെണ്ണിന്റെ മുന്നിൽ അവനല്ല താനാണ് ബെറ്റർ എന്ന് തെളിയിക്കുക എന്നത്,"ഇവിടെയും ആശാന്റെ ഉദ്ദേശ്യലക്ഷ്യംഅതുതന്നെയാണ്...അവൻ എന്നോട് പറഞ്ഞുനീ എന്നെ നോക്ക്എനിക്ക് നല്ല ജോലിയുണ്ട്നല്ല വരുമാനമുണ്ട്സമൂഹത്തിൽ ഉന്നത സ്ഥാനമുണ്ട്നിന്നെ പോലെ കൈയ്യീന്ന് പോയ പെണ്ണിനേയും ആലോചിച്ചു നടക്കുന്നവരുണ്ട്നിനക്കൊക്കെ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ ?????അത് പറഞ്ഞു തീർന്നതോടെ അവളും ഞങ്ങൾക്കരികിലേക്കെത്തി.....അവൾ അരികിലെത്തിയതോടെ അവൻ ഒന്നു കൂടി ഉഷാറായി.....വീണ്ടും അവനെന്നോട് പറഞ്ഞുനിന്നെ പോലെ കുറേയെണ്ണമുണ്ട്.....പല കുടുംബത്തിന്റെയും സ്വസ്ഥത കളയാൻ......പല പെൺകുട്ടികളെയുംവഴി പിഴപ്പിക്കാനായി.......നിനക്കൊന്നും വേറെ പണിയില്ലേ ?എനിക്ക് വിശാലമായ ഒരു മനസ്സുണ്ടായതോണ്ട ഞാൻ ഇവളെ കെട്ടിയത് അല്ലെങ്കിലും ഇവളുടെ ഗതിയും അധോഗതിയാ..... !അത് കേട്ടതുംഅവളെ പറ്റി പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല .......എന്റെ ടെമ്പർ തെറ്റിയതുംഞാൻ അവനോടു ചോദിച്ചുഇത്ര വല്യ പഠിപ്പുംജോലിയുംസ്റ്റാറ്റസുംവിവരവുംഒക്കെയുണ്ടായിട്ടുംനീയെന്തേ പാവപെട്ട ഒരു വീട്ടിലെ പെൺകുട്ടിക്ക് ജീവിതം കൊടുത്തില്ല .... ?ഇവളുടെ അപ്പന്റെ കാശും ഇവളുടെ മൊഞ്ചും കണ്ടപ്പോൾ ആദർശമെല്ലാം ഇറങ്ങിപോയോ..?പിന്നെ ഒന്ന് നീ മനസിലാക്കിക്കോനിന്നെ പോലെ പഠിപ്പിന്റെയും പത്രാസിന്റെയും ഒക്കെ പേരും പറഞ്ഞു വന്ന് കെട്ടികൊണ്ട് പോകുന്നവന്മാരെടെല്ലാം കൂടി പറയുവാ"സ്നേഹം' എന്ന വാക്ക് കേൾക്കുമ്പോൾ ഒരു പെണ്ണിന്റെ ഉള്ളിൽ ആദ്യം തെളിയുന്ന ഓർമ്മഅവൾ ആദ്യം സ്നേഹിച്ചവന്റെ മുഖമാണ്...."അല്ലാതെ നിന്റെയല്ല.........!ഒന്നുകൂടി മനസ്സിലാക്കി കൊള്ളൂ...നീ എന്നെ കുറിച്ച് എന്താണ് കരുതിയിരിക്കുന്നത്എന്നെനിക്കറിയില്ല.....എനിക്ക് പറയാനുള്ള കാര്യങ്ങൾ പറയാനല്ലാതെമറ്റുള്ളവരുടെഇഷ്ടങ്ങൾ കൂട്ടാനും പ്രീതി സമ്പാദിക്കാനുമായി മുഖപുസ്തകത്തിൽ കുറി മാനംഎഴുതുന്ന കൂട്ടത്തിലല്ല ഞാൻ.... !ചെയ്യുന്ന കാര്യങ്ങളെല്ലാംസെൽഫിയാക്കി നാടു മുഴുവൻ കാണിക്കാൻ നിത്യവും ഫെയ്സ് ബുക്കിൽ പോസ്റ്റുന്നവരുടെ കൂട്ടത്തിലും പെടില്ല ഞാൻ....!രാത്രിയിൽ പറയുന്നതൊന്നും രാവിലെ മറക്കുന്ന കൂട്ടത്തിലുമല്ലഞാൻ...... !വിശുദ്ധമായതിനെ സ്പർശിക്കുന്നതിനു മുൻപേ സ്വന്തം കൈവിരൽ അഗ്നി കൊണ്ട് ശുദ്ധീകരിക്കാൻ മടിക്കുന്നവരുടെകൂട്ടത്തിലുമല്ലഞാൻ....!രാപ്പകലുകളുടെ ശൂന്യതയെ സ്ത്രീ വിഷയയത്താൽ പൂരിപ്പിക്കുന്നവരിലും പെടില്ല ഞാൻ....... !ചാറ്റിങ്ങ് തുടങ്ങി രണ്ടാം നാൾ തന്നെ അടിവസ്ത്രത്തിന്റെ നിറം ചോദിക്കുന്നവരുടെ കൂട്ടത്തിലും ഞാൻ പെടില്ല...!വീശുന്ന ഏതു കാറ്റിനോടും സ്വന്തം ആത്മാവിന്റെ രഹസ്യങ്ങളും ഹൃദയത്തിന്റെ സ്വകാര്യ വിഷയങ്ങളും ഏറ്റു പറയുന്ന സ്വഭാവും എനിക്കില്ല.. !മറ്റുള്ളവരുടെ മുന്നിൽ സ്വയം വീരനാണെന്ന് കാണിക്കാൻ മറ്റൊരാളെ അപമാനിക്കുന്ന തരത്തിലുള്ള മനോവ്യതിയാനവും എനിക്കില്ല.....!സർവാത്മനാ ഈശ്വരനെയും ജീവിതത്തെയും മനുഷ്യത്വ നന്മയോടു സ്നേഹിക്കുന്നവനാണ് ഞാൻ... !ഞാനത് പറഞ്ഞതും അവൻ അവളെ ഒന്ന് നോക്കി....ആ സമയം..അവളുടെ മുഖത്തു വന്നൊരു ഭാവമുണ്ട്"ഇപ്പം സമാധാനമായില്ലേ " ?എന്നതായിരുന്നു ആ ഭാവംആ സമയം ഒരു ട്രെയിൻ ട്രാക്കിലെക്കു വന്നുഅവർക്കു പോവാനുള്ളത്...,അപ്പോൾ ഞാനവനെ നോക്കി ഒന്നു കൂടി പറഞ്ഞു...,ഇവളിൽ നിന്നു ഞാൻ പഠിച്ച ഒരു പാഠമുണ്ട്..,വാക്കിനു വിലയുള്ള പെണ്ണിനെയേ സ്നേഹിക്കാവൂയെന്ന്ഇല്ലെങ്കിൽഅവൾ കണ്ടവന്റെ ഭാര്യയായിട്ടിരിക്കുന്നത് നമ്മൾ തന്നെ കാണേണ്ടി വരും എന്നത്.....!അവർക്കു പോകാനുള്ള ട്രെയിൻ വന്നു നിന്നതും അതിൽ നിന്നു തന്നെഞാൻ കാത്തു നിന്നവളും എന്റെ താലിയണിഞ്ഞ് ട്രെയിനിൽ നിന്നിറങ്ങി എന്റടുത്തു വന്ന് എന്റെ കൈചേർത്തു പിടിച്ചു...,അതു കണ്ടതും നമ്മുടെ പഴയ തോഴിയുടെ മുഖമങ്ങു മാറി....,അതു പിന്നെ അങ്ങിനെയാണല്ലൊ....,തന്നെക്കാൾ തിളക്കലും മൂല്യവുമുള്ള മറ്റൊരാളെ കാണുമ്പോൾഏതൊരു പെണ്ണിനും സ്വാഭാവികമായി തോന്നുന്നതു തന്നെഅസൂയ......!!!!

SecurePaste is for source code and general debugging text.

Login or Register to edit, delete and keep track of your pastes and more.

Raw Paste

Login or Register to edit or fork this paste. It's free.

hostcare.ml